
ഇസ്ലാമബാദ്: ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വർദ്ധമാനെ പിടികൂടിയതെന്ന് അവകാശപ്പെടുന്ന പാക് സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പാക് സൈനിക ഉദ്യോഗസ്ഥനായ മേജര്‍ മോയിസ് അബ്ബാസ് ഷാ (37)ആണ് കൊല്ലപ്പെട്ടത്.
ഖൈബര്‍ പഖ്തൂണ്‍ക്വായില്‍ തെഹ്റീക്-ഇ-താലിബാന്‍ (ടിടിപി) തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് മരണം. മേജര്‍ സെയ്ദ് മുയിസിനെക്കൂടാതെ മറ്റ് രണ്ട് സൈനികര്‍ക്ക് കൂടി ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. ഏഴ് സൈനികര്‍ക്ക് പരിക്കേറ്റതായും പാക് സൈന്യം പറയുന്നു.അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി പ്രദേശമായ തെക്കന്‍ വസീരിസ്ഥാനിലാണ് സംഭവം നടന്നത്. ഏറ്റുമുട്ടലില്‍ താലിബാന്റെ പതിനൊന്ന് തീവ്രവാദികളെ കൊലപ്പെടുത്തിയതായി പാക് സൈന്യം അവകാശപ്പെടുന്നു.
