
ഭുവനേശ്വർ: ഒഡീശയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മൂന്ന് പേര് മരിച്ചു. അപകടത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് പുറത്തു വരുന്ന വിവരം.
ജഗന്നാഥ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റർ അപ്പുറത്തുവെച്ച് രഥങ്ങൾ ഒരുമിച്ച് വന്ന സമയത്താണ് അപകടമുണ്ടായത്. വിഐപികൾക്ക് വഴിയൊരുക്കിയപ്പോൾ ഉണ്ടായ തിക്കലും തിരക്കിലും പെട്ടാണ് അപകടം സംഭവിച്ചത്.
ഒഡീശ സ്വദേശികളായ പ്രഭതി ഭാസ്, ബസന്തി സാഹു, പ്രേംകാന്ത് മൊഹന്തി എന്നിവർ മരിച്ചതായാണ് ദേശീയ മാധ‍്യമങ്ങളുടെ റിപ്പോർട്ട്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. അതിൽ പത്തോളം പേരുടെ ആരോഗ‍്യനില ഗുരുതരമാണ്.
