Press Club Vartha

സംസ്ഥാനത്ത് വീണ്ടും നിപ്പ; നിപ ലക്ഷണങ്ങളോടെ ചികിത്സയിലുള്ള യുവതി ഗുരുതരാവസ്ഥയില്‍

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ്പ. നിപ ലക്ഷണങ്ങളോടെ 38കാരി ചികിത്സയില്‍. പാലക്കാട് നാട്ടുകല്‍ സ്വദേശിയാണ് ചികിത്സയിലുള്ളത്. 38കാരിയുടെ നില ഗുരുതരമായി തുടരുകയാണ്. 38 കാരിയ്ക്ക് നിപ വൈറസ് ബാധയുള്ളതായി പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞതായാണ് വിവരം.

അതേസമയം പൂനെ വൈറോളജി ലാബിലേക്ക് സാമ്പിള്‍ അയച്ചിട്ടുണ്ട്. ഫലം ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ, കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇവർ നിപ പോസിറ്റീവായിരുന്നു. എന്നാൽ എവിടെ നിന്നാണ് യുവതിക്ക് രോഗബാധയേറ്റതെന്നത് വ്യക്തമായിട്ടില്ല.

അതേസമയം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി മരിച്ചത് നിപ വൈറസ് ബാധമൂലമെന്ന് സംശയം. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് 17 കാരിയുടെ പോസ്റ്റുമോർട്ടം നടന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്. സാമ്പിൾ പൂനൈ എൻ.ഐ.വിയിലേക്ക് അയച്ചു. പോസ്റ്റുമോർട്ടം നടത്തിയ ഒരു ഡോക്ടറും രണ്ടു ജീവനക്കാരും ക്വാറന്റീനിലാണ്.

Share This Post
Exit mobile version