Press Club Vartha

ജെഎസ്കെ; നിലപാടിൽ ഇളവ് വരുത്തി സെൻസർ ബോർഡ്

കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തിൽ നിലപാട് ഇളവ് സെന്‍സര്‍ ബോര്‍ഡ്. കോടതിയിലെ വിസ്താര സീനില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യണം, ജാനകിയെന്ന പേര് ഉപയോഗിക്കുന്ന സബ്‌ടൈറ്റിലിലും മാറ്റം വരുത്തണം തുടങ്ങിയവയാണ് നിർദേശങ്ങൾ. വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്.

96 കട്ട് ആണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. എന്നാൽ അതുണ്ടാകില്ല. ഒരു സീന്‍ കട്ട് ചെയ്യണം. കൂടാതെ സബ്‌ടൈറ്റിലില്‍ മാറ്റം വരുത്തണമെന്നും സെൻസർ ബോർഡ് അറിയിച്ചു. , ജാനകി വിദ്യാധരന്‍ എന്ന പേരിന് പകരം വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാമെന്നുമാണ് സെൻസർ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്.

അതേസമയം സിനിമയുടെ പേരിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. കേസില്‍ ഉച്ചയ്ക്ക് വിശദമായി വാദം കേൾക്കാമെന്ന് ജസ്റ്റിസ് നഗരേഷ് അറിയിച്ചു.

Share This Post
Exit mobile version