Press Club Vartha

പാലം തകര്‍ന്ന് വീണ് രണ്ടു മരണം; വാഹനങ്ങള്‍ നദിയിലേക്ക് വീണു

ഗാന്ധിനഗർ: ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം. അപകടത്തിൽ രണ്ടു പേർ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പത്തോളം പേർക്ക് പരുക്കേറ്റു. മധ്യഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാദ്ര പാലമാണ് തകര്‍ന്നത്. 30 വർഷത്തിലേറെ പഴക്കമുള്ള പാലമാണ് തകർന്നത്.

പാലം തകർന്ന് മഹി സാഗർ നദിയിലേക്ക് വീഴുകയായിരുന്നു. വാഹനങ്ങളും നദിയിൽപ്പെട്ടിട്ടുണ്ട്. വാഹനങ്ങളിൽ ഉണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. രണ്ട് ട്രക്കുകളും ഒരു പിക്കവാനും ഉൾപ്പെടെ നാല് വാഹനങ്ങൾ ആണ് നദിയിലേക്ക് പതിച്ചത്. രക്ഷാപ്രവർത്തനം പുരോഗമിക്കുമാകയാണ്.

Share This Post
Exit mobile version