Press Club Vartha

കാനഡയിൽ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കാനഡ: വിമാനങ്ങള്‍ കൂട്ടിയിടിച്ച് കാനഡയില്‍ മലയാളി പൈലറ്റിന് ദാരുണാന്ത്യം. എറണാകുളം സ്വദേശി ശ്രീഹരി സുരേഷ് (23) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ കനേഡിയൻ പൗരയായ സാവന്ന മെയ് റോയ്സും (20) മരിച്ചു.

പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. ആശയവിനിമയത്തിലെ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഒരേ സമയം റണ്‍വേയിലേക്ക് പറന്നിറങ്ങാന്‍ ശ്രമിക്കേയാണ് അപകടം നടന്നത്.

Share This Post
Exit mobile version