Press Club Vartha

അഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

ഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച് സുപ്രധാന കണ്ടെത്തലുകൾ അടങ്ങിയ പ്രാഥമിക റിപ്പോർട്ട് പുറത്തു. വിമാനം ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ രണ്ട് എന്‍ജിനുകളിലേക്കുള്ള ഇന്ധന ഒഴുക്ക് നിലച്ചു.

സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ സ്വിച്ച് ഓൺ ചെയ്തെങ്കിലും എൻജിൻ പ്രവർത്തനക്ഷമമാകും മുൻപേ തന്നെ വിമാനം താഴേക്ക് വീഴുകയായിരുന്നു.

റാം എയര്‍ ടര്‍ബൈന്‍ ആക്ടിവേഷന്‍ലൂടെയാണ് ഈ നിഗമനത്തിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വിമാനം പറത്തിയത് സഹപൈലറ്റ് ക്ലൈവ് കുന്ദറാണ്. പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

Share This Post
Exit mobile version