Press Club Vartha

ഡാർജിലിംഗിൽ നിന്നും വയലിൻ വാദകർ സെൻ്റ് സേവ്യേഴ്സിൽ നാദതരംഗം തീർത്തു

തിരുവനന്തപുരം: ഡാർജിലിംഗ് ഗാന്ധി ആശ്രമം സ്കൂൾ വിദ്യാർത്ഥികളുടെ വയലിൻ സംഗീതക്കച്ചേരി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേറിട്ട സംഗീതാനുഭവമായി. തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജിൽ സേവ്യർ ഔട്ട് റീച്ച് സർവ്വീസസും എൻ.സി.സിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കാലിപോoഗിൽ നിന്നുള്ള അൻപതോളം വിദ്യാർത്ഥികൾ വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ വയലിനിലൂടെ വായിച്ചു.

ജസ്യൂട്ട് വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗാന്ധി ആശ്രമം സ്കൂൾ വയലിൻ പരിശീലനത്തിനു പ്രാധാന്യം നൽകുന്നു. വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും അച്ചടക്കവും ലക്ഷ്യ ബോധവും സൃഷ്ടിക്കുന്നതിനും മികച്ച ഭാവി കരസ്ഥമാക്കാനും സംഗീതാഭ്യസനം സഹായിക്കുമെന്നു ഗാന്ധി ആശ്രമം സ്കൂൾ പ്രിൻസിപ്പൽ ഫാ. സാൻ്റി മാത്യു എസ്.ജെ. അഭിപ്രായപ്പെട്ടു.

കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻ്ററി സ്കൂൾ മാനേജർ ഫാ.രാജു അഗസ്റ്റ്യൻ എസ്.ജെ. യായിരുന്നു ഈ പ്രോഗ്രാമിൻ്റെ കേരളത്തിലെ സംഘാടകൻ. തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജ് മാനേജർ ഫാ.ഡോ. സണ്ണി ജോസ് എസ്. ജെ. ഡാർജിലിംഗിൽ നിന്നു വന്ന ടീമിനെ കോളേജിലേക്കു സ്വാഗതം ചെയ്തു.

ഫാ ഐക്കര മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന വയലിൻ കച്ചേരിക്ക് കോളേജ് വൈസ് പ്രിൻസിപ്പൽ സബ്. ലഫ്. രാജേഷ് എം. കൃതജ്ഞത പറഞ്ഞു. കോളേജ് ബർസാർ ഡോ. ഫാ. ബിജു ജോയി എസ്.ജെ., സേവ്യർ ഔട്ട് റീച്ച് ഡയറക്ടർ ഡോ. ഫാ. ഡൊമിനിക്ക് ജോസഫ് എസ്. ജെ. വൈസ് പ്രിൻസിപ്പൽ ഡോ. രേണുക ഒ. എന്നിവർ നേതൃത്വം നൽകി.

Share This Post
Exit mobile version