Press Club Vartha

പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു

തിരുവനന്തപുരം: മൂന്നര വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച് ഫോർട്ട്‌ പോലീസ് ചാർജ്ചെയ്ത കേസിലെ പ്രതി കരമന സ്വദേശി രാധാകൃഷ്ണനെ കോടതി വെറുതെ വിട്ടു. കുഞ്ഞും അമ്മയും പറഞ്ഞകാര്യങ്ങൾ ശരിയല്ലെന്ന് കോടതി കണ്ടെത്തി.

പോക്സോ നിയമപ്രകാരവും പട്ടിക ജാതി പട്ടികവർഗ്ഗപീഡന നിരോധന നിയമപ്രകാരവും പോലീസ് ചാർജ് ചെയ്തകേസിൽ പ്രതി നിരപരാധിയാണെന്ന് കണ്ട് തിരുവനന്തപുരം സ്പെഷ്യൽ അതിവേഗകോടതി (പാറ്റൂർ )ജഡ്ജി അഞ്ജു മീരാ ബിർളയാണ് വിധി പ്രസ്ഥാവിച്ചത്. പ്രതിക്കുവേണ്ടി അഡ്വക്കേറ്റുമാരായ വക്കം. ഡി. സജീവ്, ടി. ആർ. അജിത്കുമാർ (പേട്ട ), എ. നാരായണമൂർത്തി, ജെ. തംറൂക്ക്‌ എന്നിവർ ഹാജരായി.

Share This Post
Exit mobile version