
ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ മൻസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് അപകടം. അപകടത്തിൽ മരിച്ചവരുടെ എണ്ണം 7 ആയി.നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. 30ലേറെ പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം.
ഞായറാഴ്ച രാവിലെയോടെയായിരുന്നു അപകടം. ശ്രാവണ മാസം ആയതു കൊണ്ട് ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിലേക്കുള്ള റോഡിലെ പടിക്കെട്ടുകളിലാണ് അപകടമുണ്ടായത്. ഒരാൾക്ക് വൈദ്യുതാഘാതം ഏറ്റെന്ന അഭ്യൂഹം ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് തിക്കും തിരക്കുമുണ്ടായത്.
