Press Club Vartha

ഓപ്പറേഷൻ മഹാദേവ് വിശദീകരിച്ച് അമിത് ഷാ

ഡൽഹി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. ഓപ്പറേഷൻ മഹാദേവിലൂടെയാണ് നിരപരാധികളെ കൊലപ്പെടുത്തിയവരെ വധിച്ചത്. ഭീകരരെ വധിച്ചത് 14 ദിവസത്തെ നിരീക്ഷണത്തിന് ഒടുവിലാണെന്ന് റിപ്പോർട്ട്.

ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. മെയ്‌ 22 ന് ഇന്റാലിജൻസ് ബ്യുറോക്ക് ഭീകരവാദികളെ സംബന്ധിച്ച് സൂചന ലഭിച്ചു. സാറ്റലൈറ്റ് ഫോൺ സിഗ്നലുകളെ കണ്ടെത്താൻ ജൂലൈ 22 വരെ ശ്രമം തുടർന്നുവെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. ഭീകര‌‌ർ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന അൾട്രാസെറ്റ് സിഗ്നലുകൾ സുരക്ഷാ സേന ചോർത്തിയിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് തിരച്ചിൽ നടത്താൻ ഒന്നിലധികം സൈനിക സംഘങ്ങളെ വിന്യസിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്. ഓപ്പറേഷൻ മഹാദേവിലൂടെ ഭീകരരെ വധിച്ച നടപടിയിൽ സുരക്ഷാ സേനകളെയും ജമ്മു കശ്മീര്‍ പൊലീസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും അമിത് ഷാ അഭിനന്ദിച്ചു.

Share This Post
Exit mobile version