Press Club Vartha

ന്യുയോർക്കിൽ വെടിവെയ്പ്‌; പൊലീസ് ഉദ്യോഗസ്ഥനടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടെന്നാണ് റിപ്പോർട്ട്. പ്രധാന ധനകാര്യ സ്ഥാപനങ്ങളും നാഷണല്‍ ഫുട്‌ബോള്‍ ലീഗിന്റെ ആസ്ഥാനവും സ്ഥിതി ചെയ്യുന്ന മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ ഓഫീസ് ടവറിനുള്ളിലാണ് വെടിവയ്പുണ്ടായത്.

അക്രമി 27 കാരനായ ലാസ് വേഗസ് സ്വദേശി ഷെയ്ൻ ഡെവോൺ ടമൂറയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ 345 പാര്‍ക്ക് അവന്യൂവില്‍ പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് വെടിവയ്പ് നടന്നത്.

Share This Post
Exit mobile version