Press Club Vartha

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം. പൂക്കാലം സിനിമയിലെ പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനായും ഉളെളാഴുക്കിലെ പ്രകടനത്തിന് ഉർവശി മികച്ച സ​ഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് പൂക്കാലം എന്ന ചിത്രത്തിലൂടെ മിഥുന്‍ മുരളി അര്‍ഹനായി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ പുരസ്‌കാരം മോഹന്‍ദാസിനാണ് (2018). മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖർജി(മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ)യും മികച്ച നടനുള്ള പുരസ്കാരത്തിന് ഷാരൂഖ് ഖാനും(ജവാൻ), വിക്രാന്ത് മാസി(12th ഫെയിൽ)യും അർഹരായി.

ഹിന്ദി ചിത്രം 12ത്ത് ഫെയിലാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. റോക്കി ആൻഡ് റാണി കി പ്രേം കഹാനി ജനപ്രിയ ചിത്രം. ദി കേരള സ്റ്റോറി എന്ന സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.

അനിമലിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. പാര്‍ക്കിങ് ആണ് മികച്ച തമിഴ് ചിത്രം. ജി.വി. പ്രകാശ് കുമാര്‍ ആണ് മികച്ച സംഗീത സംവിധായകന്‍. 332 ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.

Share This Post
Exit mobile version