Press Club Vartha

പ്രൊഫ. എം കെ സാനു അന്തരിച്ചു

കൊച്ചി: കൊച്ചി: എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു.  99 വയസായിരന്നു. വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്.

വീണ് പരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു.

നാലു വർഷത്തോളം സ്കൂൾ അധ്യാപകനായിരുന്നു. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അധ്യാപനായി പ്രവർത്തിച്ചു. 2011 ൽ, അദ്ദേഹം പത്മപ്രഭ സാഹിത്യ അവാർഡ് നേടി. 2011 –ൽ “ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ” ജീവചരിത്രത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹനായി.

Share This Post
Exit mobile version