Press Club Vartha

മംഗലപുരത്ത് തെരുവുനായക്കൂട്ടം വളർത്തു കോഴികളെ കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് തെരുവുനായക്കൂട്ടം വളർത്തു കോഴികളെ കൊന്നു. മംഗലപുരം തലക്കോനത്ത് വിളയിൽ പുത്തൻവീട്ടിൽ ജലാലിന്റെ 27 ഓളം വളർത്ത് കോഴികളെയാണ് തെരുവുനായക്കൂട്ടം കൊന്നത്. ഇന്നലെ രാത്രി മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. കൂട് പൊളിച്ചാണ് നായക്കൂട്ടം കോഴിക്കൂട്ടിൽ കയറിയത്.

പന്ത്രണ്ടോളം തെരുവുനായ്ക്കലാണ് സംഘത്തിലുണ്ടായിരുന്നത്. കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് ഉണർന്ന വീട്ടുകാരാണ് തെരുവുനായ കൂട്ടത്തെ ഓടിച്ചു വിട്ടത്. ആറുമാസം മുന്നേയും തെരുവ് നായ്ക്കൾ ഇതേ വീട്ടിൽ കയറി 15 ഓളം കോഴികളെ കൊലപ്പെടുത്തിയിട്ടുണ്ട്.

സമീപത്ത് താമസിക്കുന്ന കൂരാവീട്ടിൽ നജീബിന്റെ വീട്ടിലും മാസങ്ങൾക്ക് മുന്നേ തെരുവുനായ അക്രമം ഉണ്ടായി. അന്ന് 12 പ്രാവുകളെയും നാല് മുയലുകളെയും ആണ് കൊലപ്പെടുത്തിയത്. അടുത്തിടെ സ്കൂൾ വിദ്യാർത്ഥിനിയെ തെരുവുനായ കടിച്ച സംഭവം ഉണ്ടായിട്ടുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികാരികളുടെ ശ്രദ്ധയുണ്ടാവണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. മാത്രമല്ല രാത്രികാലങ്ങളിൽ കാട്ടുപന്നി, മുള്ളൻപന്നി ശല്യവും ഇവിടെ രൂക്ഷമാണ്. ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share This Post
Exit mobile version