
കണ്ണൂര്‍: കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാൽ (80) അന്തരിച്ചു. രോഗികളിൽ നിന്ന് രണ്ട് രൂപ മാത്രം ഫീസ് വാങ്ങിയിരുന്നു ഡോക്ടര്‍ സേവനം ചെയ്തിരുന്നത്. വാര്‍ദ്ധക്യസഹജമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
വളരെ പാവപ്പെട്ട രോഗികള്‍ക്ക് പരിശോധനയും മരുന്നുമടക്കം സൗജന്യമായി നൽകിയിരുന്നു. ഡോക്ടറുടെ സംസ്കാരം ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും.ഡോ രൈരു ഗോപാലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.
