Press Club Vartha

സ്‌കൂളുകളിലെ ഉപയോഗപ്രദമല്ലാത്ത കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാൻ ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ ഉപയോഗപ്രദമല്ലാത്ത കെട്ടിടങ്ങള്‍ യുദ്ധകാലടിസ്ഥാനത്തിൽ പൊളിച്ചു നീക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

ഇതിന്റെ ഭാഗമായി വാല്യുവേഷന്‍ ടെന്‍ഡറിംഗ് നടപടികള്‍ വേഗത്തിലാക്കുന്നതിനും സ്‌കൂള്‍ പരിസരങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു.

Share This Post
Exit mobile version