Press Club Vartha

അമ്മു സജീവിന്റെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാർത്ഥി അമ്മു സജീവന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. കുടുംബത്തിന്‍റെ ആവശ‍്യ പ്രകാരമാണ് നടപടി. ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളേജ് വിദ്യാർത്ഥി ആയിരുന്നു അമ്മു സജീവൻ.

2024 നവംബർ 15നായിരുന്നു ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് വിദ‍്യാർഥിനി മരിച്ചത്. പത്തനംതിട്ട പൊലീസ് അന്വേഷിച്ച കേസിൽ മൂന്നു സഹപാഠികളെ പ്രതി ചേർത്തിരുന്നു. എന്നാൽ പിന്നീട് പ്രതികൾക്ക് കോടതി ജാമ‍്യം അനുവദിക്കുകയായിരുന്നു.

Share This Post
Exit mobile version