Press Club Vartha

ഓപ്പറേഷൻ സിന്ദൂറിൽ ആറ് പാക് വിമാനങ്ങൾ തകർത്തുവെന്ന് വ്യോമസേന മേധാവി

ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്കിടെ പാകിസ്താന്റെ ആറ് വിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടുവെന്ന വെളിപ്പെടുത്തലുമായി എയർ ചീഫ് മാർഷൽ എ പി സിങ്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമാണ് പാക് വിമാനങ്ങളെ തകർത്തത്.

ബംഗളൂരുവിൽ പതിനാറാമത് എയർ ചീഫ് മാർഷൻ എൽ എം കാത്രേ ലെക്ചറിൽ പങ്കെടുക്കുന്നതിനിടെയാണ് വെളിപ്പെടുത്തൽ. എസ് 400 വ്യോമപ്രതിരോധ സംവിധാനം വഴിയാണ് ഇന്ത്യ പാക് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതെന്ന് എ പി സിങ് വ്യക്തമാക്കി.

300 കിലോമീറ്റർ പരിധിയിൽവെച്ച് തന്നെ പാക് യുദ്ധവിമാനങ്ങൾ തകർത്തുവെന്ന് വ്യോമസേന മേധാവി പറഞ്ഞു. ജാക്കബോബാദിൽ വച്ച് എഫ് 16 ജെറ്റഉകളും ഭോലാരിയിൽ വന്ന് മുന്നറിയിപ്പ് നൽകുന്ന വിമാനവുമാണ് തകർത്തത്. പാക് ഡിജിഎംഒ സമീപിച്ചതോടെ വെടിനിർത്തൽ പ്രഖ്യാപിച്ച ഇന്ത്യയുടെ തീരുമാനത്തെയും അദ്ദേഹം പിന്തുണച്ചു.

Share This Post
Exit mobile version