
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കല്ലിയൂര്‍ സ്വദേശി ബിന്‍സി (34) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ ഭര്‍ത്താവ് സുനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കെട്ടിട നിർമാണ തൊഴിലാളിയായ സുനിൽ സ്ഥിരം മദ്യപാനിയായിരുന്നു. ബുധനാഴ്ച രാത്രി സുനിൽ മദ്യപിച്ചെത്തുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഹരിത കർമ്മ സേനാംഗമായ ബിൻസി ജോലിക്കെത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കഴുത്തിന് വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷയ്ക്കാനായില്ല.
