Press Club Vartha

നിമിഷപ്രിയയുടെ മോചനം; ചർച്ച നടക്കുന്നത് ദിയാധനവുമായി ബന്ധപ്പെട്ടാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍

ഡൽഹി: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍. ചർച്ച നടക്കുന്നത് ദിയാധനവുമായി ബന്ധപ്പെട്ടാണ്. കുടുംബത്തെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അംഗം അഡ്വ. സുഭാഷ് ചന്ദ്രൻ അറിയിച്ചു.

പല വ്യക്തികളും പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. മാത്രമല്ല സഹോദരന്‍റേത് ഒറ്റപ്പെട്ട അഭിപ്രായമാണെന്നും അഡ്വ. സുഭാഷ് ചന്ദ്രൻ കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കള്‍ക്കുള്ളത് വ്യത്യസ്തമായ നിലപാടാണ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

Share This Post
Exit mobile version