Press Club Vartha

തിരുവനന്തപുരം ധനുവച്ചപുരം കോളേജിൽ സംഘർഷം; 6 പേർക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരം കോളേജിൽ വിദ്യാർത്ഥിയ്ക്ക് മർദനം. ധനുവച്ചപുരം വി ടി എം എൻ.എസ്.എസ് കോളേജിലെ ഡിഗ്രി ഫൈനൽ വിദ്യാർത്ഥിയായ ദേവചിത്തിനാണ് അതിക്രൂരമായി മർദനമേറ്റത്. സംഭവത്തിൽ 6 പേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.

എബിവിപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ. മർദ്ദനമേറ്റ വിദ്യാർത്ഥി നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാത്ഥിയെ മാരക ആയുധം കൊണ്ട് മർദിച്ച പാടുകളും ശരീരത്തിലുണ്ട്.

എബിവിപിയുടെ പരിപാടിക്ക് പങ്കെടുക്കാത്തതാണ് മർദ്ദനത്തിന് കാരണമെന്ന് വിദ്യാർത്ഥി പറയുന്നു. 15 പേർ ചേർന്നാണ് തന്നെ ക്രൂരമായി മർദിച്ചതെന്നും വിദ്യാർഥി പറഞ്ഞു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Share This Post
Exit mobile version