Press Club Vartha

തിരുവനന്തപുരം ജില്ലയിലെ രണ്ട് കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മിൽ ചേർന്നു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ രണ്ട് കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മിൽ ചേർന്നു. വെള്ളനാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത്, അരുവിക്കര ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് മഹേഷ് എന്നിവരാണ് പാർട്ടി വിട്ടത്.

കോൺഗ്രസിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടിവിട്ടതെന്ന് പ്രശാന്ത് പറഞ്ഞു. മാത്രമല്ല യുവാക്കൾക്ക് കോൺഗ്രസിൽ അവസരം നൽകുന്നില്ലെന്നും ആർഎസ്എസിന് കോൺഗ്രസ് അവസരം നൽകുകയാണെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. തിരുവനന്തപുരം ജില്ലയിലെ രണ്ട് പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കൾ സി.പി.ഐ.എമ്മിൽ ചേരുമെന്ന് വി ജോയ് നേരത്തെ അറിയിച്ചിരുന്നു.

Share This Post
Exit mobile version