Press Club Vartha

അവതാരകൻ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ

നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വിദഗ്ധ സംഘം അദ്ദേഹത്തിന്‍റെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയ്ക്ക് ശേഷം തളർന്ന വീണ രാജേഷിനെ ഉടൻ തന്നെ കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയുണ്ടായി. കാർഡിയാക് അറസ്റ്റ് എന്നാണ് നിഗമനം.

ആൻജിയോപ്ലാസ്റ്റി ചെയ്തുവെന്നും തുടർന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവൻ നിലനിർത്തുകയാണെന്നുമാണ് പുറത്തുവരുന്ന വിവരം.ഡോക്ടർമാരുടെ സംഘം രാജേഷിന്റെ ആരോഗ്യനില വിലയിരുത്തുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Share This Post
Exit mobile version