Press Club Vartha

മുൻവൈര്യാഗ്യത്തിൽ അയൽവാസിയെ വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുൻവൈര്യാഗ്യത്തിൽ അയൽവാസിയെ വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം മുല്ലൂർ സ്വദേശി സഞ്ജുവിനെ വീട് കയറി ആക്രമിച്ച സംഭവത്തിലാണ് പ്രതിയെ വിഴിഞ്ഞം പോലീസ് പിടികൂടിയത്.
ഞായറാഴ്ച രാത്രിയോടെ ഇയാൾ അയൽവാസിയെ വീടുകയറി ആക്രമിച്ചത്. സംഭവത്തിൽ സമീപവാസിയായ വാറുതട്ടുവിള വീട്ടിൽ കിച്ചു കുമാറാണ് (29) പോലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ മുൻപ് കേസ് നൽകിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
Share This Post
Exit mobile version