Press Club Vartha

വർക്കലയിൽ നിന്നും എംഡിഎംഎ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ നിന്നും എംഡിഎംഎ പിടികൂടി. വർക്കല പുല്ലാനികോട് നിന്നാണ് എംഡിഎംഎ പിടികൂടിയത്. ചിറയിൻകീഴ് അഴൂർ സ്വദേശി ശബരിനാഥ് 45 പിടിയിലായത്.

48 ഗ്രാം എം ഡി എം എയാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്. ഡാൻസാഫും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

Share This Post
Exit mobile version