
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്കജ്വരം. തിരുവനന്തപുരം സ്വദേശിക്കാണ് രോഗം സ്ഥിതീകരിച്ചത്. 17-കാരനാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്നലെയാണ് 17 കാരന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സിമ്മിംഗ് പൂളിൽ കുളിച്ചതായി കുട്ടി അധികൃതരോട് പറഞ്ഞിരുന്നു. രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിൻറെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചു
