Press Club Vartha

കോട്ടപ്പ (റ) ഉറൂസ് ഒക്ടോബർ 25 ന്

തിരുവനന്തപുരം: കോട്ടപ്പ (റ: അ ) ഉറൂസ് ഒക്ടോബർ 25ന് തുടങ്ങി നവംബർ 1 ന് അവസാനിയ്ക്കും. ഒക്ടോബർ 25 – ന് വൈകുന്നേരം 6 30ന് പതാക ഉയരുന്നതോടെ വെള്ളൂർ മുസ്ലിം ജമാഅത്തിൽ തുടക്കമാകും.

സൂഫിസത്തിന്റെ ഇഷ്ട ഗേഹമായ ഇവിടെ 54ാം മത് ഉറൂസിനാണ് തുടക്കമാകുക. ഇസ്ലാമിക പ്രഭാഷണങ്ങൾ, കലാസാംസ്കാരിക പരിപാടികൾ, വിദ്യാഭ്യാസ അവാർഡുകൾ, മെഡിക്കൽ ക്യാമ്പുകൾ, മൗലീദ്, ബുർദാ മജ്ലിസുകൾ, പ്രാർത്ഥനാ സദസ്സുകളും സംഘടിപ്പിക്കും.

ഉറൂസിന്റെ അവസാന ദിവസമായ നവംബർ ഒന്നിന് 10000 ങ്ങൾ പങ്കെടുക്കുന്ന ആണ്ട് നേർച്ചയോട് കൂടി പരിപാടിക്ക് സമാപനമാകും. നിരവധി സാദാത്തുകളും , പണ്ഡിത ശ്രേഷ്ഠരും ഉറൂസിൽ പങ്കെടുക്കും.

Share This Post
Exit mobile version