Press Club Vartha

ബംഗളുരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് കഞ്ചാവ് എത്തിച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം: ബംഗളുരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് കഞ്ചാവ് എത്തിച്ച യുവാവ് പിടിയിൽ. അമരവിള ചെക്പോസ്റ്റിലെ പരിശോധനാ സംഘമാണ് യുവാവിന്റെ പക്കൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി കൗസ്തുഭ് നാരായണൻ(32) ആണ് പിടിയിലായത്.

അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ വോൾവോ ബസിൽ വച്ച് എക്സൈസ് പരിശോധനയ്ക്കിടെ സംശയം തോന്നി ഇയാളെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പൗച്ചിനുള്ളിലാണ് ഇയാൾ കഞ്ചാവ് കടത്തി കൊണ്ടുവന്നത്. ഇയാളിൽ നിന്നും നാൽപ്പത് ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.

Share This Post
Exit mobile version