Press Club Vartha

തിരുവനന്തപുരത്ത് സ്കൂൾ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറിയ യുവാവ് അത്ഭുതകരമായ രക്ഷപ്പെട്ടു

തിരുവനന്തപുരം: സ്കൂൾ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറിയ യുവാവ് അത്ഭുതകരമായ രക്ഷപ്പെട്ടു. തിരുവനന്തപുരം മാറനല്ലൂരാണ് സംഭവം. ഇന്നലെ രാവിലെ 8.30ഓടെയാണ് സംഭവം നടന്നത്. പുന്നാവൂർ സ്വദേശി ജോസാണ് (29) അപകടത്തിൽപ്പെട്ടത്.

റോഡ് സൈഡിലെ വളവിൽ പാർക്ക് ചെയ്തിരുന്ന മീൻ വണ്ടിയെ ഓവർടേക്ക് ചെയ്തപ്പോഴാണ് ബസിനടിയിലേക്ക് ജോസ് വീണത്. മാറനല്ലൂർ ഹയർ സെക്കഡറി സ്കൂളിലെ ബസിനടിയിലേക്കാണ് ഇയാൾ വീണത്. ബസിന്‍റെ വീലിനടിയിലേക്കാണ് ബൈക്കടക്കം യുവാവ് തെറിച്ചുവീണത്.

എന്നാൽ ബസ് പെട്ടന്ന് നിർത്തിയതിനാൽ കാര്യമായ പരുക്കുണ്ടായില്ല. കാലിനു ചെറിയ പരിക്ക് മാത്രമാണ് ജോസിന് പറ്റിയത്. ഉടൻ തന്നെ ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share This Post
Exit mobile version