Press Club Vartha

തിരുവനന്തപുരത്ത് ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം നടന്നത്. ഇന്നലെ അർധരാത്രി 12.30നാണ് അപകടം നടന്നത്. മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷിയുമാണ് മരിച്ചത്.

സംഭവം ആത്മഹത്യ ആണോ അപകട മരണമാണോ എന്ന കാര്യത്തിൽ സ്ഥിതീകരണമില്ല. ഇരുവരും ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു. രണ്ടുപേരെയും കാണാനില്ലെന്ന് പറഞ്ഞ് മധുര പോലീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു.

ഇരുവരുടെയും മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് ഇവരുടെ ബന്ധുക്കൾ മധുരയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്.

Share This Post
Exit mobile version