Press Club Vartha

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ കരമന പോലീസ് പിടികൂടി

തിരുവനന്തപുരം: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. കരമന പോലീസാണ് യുവാവിനെ പിടികൂടിയത്. എറണാകുളം കൂത്താട്ടുകുളം സ്വദേശി അഖിലിനെയാണ്(24) പോലീസ് അറസ്റ്റ് ചെയ്തത്.

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ താൻ അനാഥനാണെന്ന് അഖിൽ പറഞ്ഞാണ് പറ്റിച്ചത്. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് യുവതിയുമായി പരിചയം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകായിരുന്നു.

യുവതി ഗര്‍ഭിണിയായതോടെ അഖില്‍ മുങ്ങുകയായിരുന്നു. ഇതോടെയാണ് യുവതി താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായത്. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

Share This Post
Exit mobile version