Press Club Vartha

തിരുവനന്തപുരത്ത് നഴ്‌സിങ് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരിൽ നേഴ്സിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനായ സതീശന്റെ മകള്‍ വൃന്ദയാണ് മരിച്ചത്. വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.

കുഴഞ്ഞുവീണ ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുറിയിൽ നിന്നും മയങ്ങാനുള്ള മരുന്നു കുപ്പി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അഞ്ചാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനിയാണ് വൃന്ദ.

Share This Post
Exit mobile version