Press Club Vartha

തിരുവനന്തപുരം ശ്രീകാര്യത്തെ സപ്ലൈകോ പീപ്പിൾ ബസാറിൽ വൻ ക്രമക്കേടെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്തെ സപ്ലൈകോ പീപ്പിൾ ബസാറിൽ വൻ ക്രമക്കേടെന്ന് റിപ്പോർട്ട്. സപ്ലൈകോ സൗത്ത് സോൺ ഫ്ലൈയിങ് സ്ക്വാഡിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം സപ്ലൈകോ സൗത്ത് സോൺ ഫ്ലൈയിങ് സ്ക്വാഡിന്റെ പരിശോധനയിൽ സ്റ്റോക്കിലും പണത്തിലും വൻ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. ജില്ലയിലെ ഏറ്റവും വലിയ ഔട്ട്ലെറ്റുകളിൽ ഒന്നാണ് ശ്രീകാര്യത്തെ സപ്ലൈകോ പീപ്പിൾ ബസാർ .

ഈ കഴിഞ്ഞ 18 മുതലാണ് പരിശോധന ആരംഭിച്ചത്. 20 ലക്ഷത്തോളം രൂപയുടെ ക്രമക്കേടുണ്ടെന്നാണ് പ്രാധമിക നിഗമനം. മുഴുവൻ സ്റ്റോക്കിന്റെയും കണക്ക് എടുത്താൽ മാത്രമേ എത്ര രൂപയുടെ ക്രമക്കേട് നടന്നു എന്ന് കണ്ടുപിടിക്കാൻ കഴിയുകയുള്ളൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

സാധനങ്ങൾ വിൽപ്പന നടത്തിയതിലും ബാങ്കിൽ അടച്ച തുകയിലും വൻ പൊരുത്തക്കേട് ഉണ്ടായത്. വരും ദിവസങ്ങളിലും പരിശോധന നടക്കും എന്നാണ് വിവരം. നേരത്തെയും പലതവണ ഇവിടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.

Share This Post
Exit mobile version