Press Club Vartha

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വാഹന പരിശോധനയ്ക്കിടെ നിരോധിത ലഹരിവസ്തുക്കൾ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വാഹന പരിശോധനയ്ക്കിടെ നിരോധിത ലഹരിവസ്തുക്കൾ പിടികൂടി. 5 ലക്ഷം രൂപ വരുന്ന നിരോധിത ലഹരിവസ്തുക്കളാണ് പിടികൂടിയത്. കടയ്ക്കൽ കുമ്മിൾ സ്വദേശി റാഫി (45) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടിൽ നിന്നും വെഞ്ഞാറമൂട്ടിൽ വാഹനത്തിൽ കടത്താൻ ശ്രമിക്കുകയായിരുന്ന ലഹരി വസ്തുക്കൾ ആണ് പിടികൂടിയത്. ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച വാഹനവും പോലീസ് പിടികൂടിയിട്ടുണ്ട്.

Share This Post
Exit mobile version