
തിരുവനന്തപുരം: വിഴിഞ്ഞത്ത് സിപിഐഎം പ്രാദേശിക നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിഴിഞ്ഞം സ്റ്റാൻലിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മെഡിക്കൽ കോളജ് ചാലക്കുഴി റോഡിലുളള ലോഡ്ജിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിപോയതാണെന്ന് പോലീസ് അറിയിച്ചു. ലോഡ്‌ജ് മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പ് മെഡിക്കൽ കോളേജ് പൊലീസ് കണ്ടെത്തി.
