
ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകിയ തമിഴക വെട്രി കഴകത്തിന്‍റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നിരവധി പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 17 സ്ത്രീകളും 9 കുട്ടികളുമുണ്ട്.
ഒരു സ്ത്രീയുടെ മൃതദേഹമാണ് ഇനി തിരിച്ചറിയാനുളളത്. ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജഡീഷ്യല്‍ അന്വേഷണത്തില്‍ ദുരന്ത കാരണം കണ്ടെത്തുമെന്നും ആരെ അറസ്റ്റ് ചെയ്യുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. അതേസമയം, മുഖ‍്യമന്ത്രി എ.കെ. സ്റ്റാലിൻ സംഭവ സ്ഥലത്ത് എത്തിചേർന്നു.
മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം പ്രഖ‍്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതവും നല്‍കും.
