Press Club Vartha

തിരുവനന്തപുരത്ത് വിൽക്കാനെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിൽക്കാനെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. മുല്ലശ്ശേരി സ്വദേശി അഭിജിത്തിനെ (35) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പതിയനാട് വച്ചാണ് ഇയാളെ പിടികൂടിയത്.

1.250 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇയാളുടെ കൈയ്യിലും കൈവശമുണ്ടായിരുന്ന ബാഗിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചെറുപൊതികളിലായി ഇടപാടുകാർക്ക് വിൽക്കാനായി സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർകോടിക് സെൽ നെടുമങ്ങാട് ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Share This Post
Exit mobile version