Press Club Vartha

തിരുവനന്തപുരത്തെ കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യ; സൊസൈറ്റി സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ കൗൺസിലർ തിരുമല അനിലിന്റെ മരണത്തില്‍ സൊസൈറ്റി സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. സെക്രട്ടറി നീലിമ ആര്‍ കുറുപ്പിന്റെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഇന്നലെയാണ് നീലിമയുടെ മൊഴി രേഖപ്പെടുത്തിയത്.

സെക്രട്ടറി നീലിമ ആര്‍ കുറുപ്പ് നിര്‍ണായക ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ലെന്നാണ് വിവരം. സൊസൈറ്റി റിക്കവറി നടപടികളിലേക്ക് പോകാത്തതില്‍ നീലിമക്ക് മറുപടി പറയാന്‍ സാധിച്ചില്ല. വായ്പ തിരിച്ചടയ്ക്കാത്തവരില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ വരെയുണ്ടെന്നാണ് സെക്രട്ടറിയുടെ മൊഴി.

മാത്രമല്ല വായ്പയെടുത്തവര്‍ തിരിച്ചടക്കാത്തത് സൊസൈറ്റിയെ പ്രതിസന്ധിയിലാക്കിയെന്ന് സെസൈറ്റി സെക്രട്ടറി പറയുന്നു. എന്നാല്‍ വന്‍ സാമ്പത്തിക ബാധ്യതയെന്ന ആരോപണം നീലിമ തള്ളി. ‘വന്‍ തുക വായ്പയെടുത്തവര്‍ കുറവാണ്. ഈ സാമ്പത്തിക ബാധ്യത അനിലിനെ ഏറെ പ്രയാസപ്പെടുത്തിയിരുന്നെന്നും നീലിമ പൊലീസില്‍ മൊഴി നല്‍കി.

Share This Post
Exit mobile version