Press Club Vartha

തിരുവനന്തപുരത്ത് മീൻപിടിത്തം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു

തിരുവനന്തപുരം: മീൻപിടിത്തം കഴിഞ്ഞ് മടങ്ങിവരവേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. വിഴിഞ്ഞത്ത് മീൻപിടിത്തം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന മത്സ്യത്തൊഴിലാളിയാണ് കടലിൽ വീണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12മണിക്കാണ് സംഭവം നടന്നത്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി എം രാജേഷ് (34) ആണ് മരിച്ചത്. വിഴിഞ്ഞം ഹാർബറിലായിരുന്നു സംഭവം. സുഹൃത്തുകളായ മൈക്കിൾ, ഹെഡ്മണ്ട്, സിൽവപിച്ച, നായകം എന്നിവർക്കൊപ്പമാണ് രാജേഷ് വിഴിഞ്ഞത്ത് നിന്ന് മീൻപിടിത്തത്തിനു പോയത്.

തിരികെ ഹാർബറിനുള്ളിലെത്തിയ സമയത്താണ് രാജേഷിനു ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് കടലിലേക്ക് വീഴുകയായിരുന്നു. മുങ്ങൽ വിദഗ്ധരായ കോസ്റ്റൽ വാർഡൻമാരെത്തിയാണ് രാജേഷിനെ പുറത്തെത്തിച്ചത്.

Share This Post
Exit mobile version