Press Club Vartha

സ്വര്‍ണവില പവന് 90,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില 90,000 കടന്നു. അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. ഇന്ന് പവന് 90,320 രൂപ എന്ന നിരക്കിലാണ് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

ഒറ്റദിവസം കൊണ്ട് ഒരു പവന് 840 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാമിന് 11290 രൂപയാണ് വില. ഗ്രാമിന് 105 രൂപയാണ് വർധിച്ചത്. ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്രഎ വില 11290 രൂപയും ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 90320 രൂപയുമായി.

ഈ മാസം ഇതുവരെ മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത് 3320 രൂപയാണ്. രാജ്യാന്തര തലത്തിലും സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇനി ഒരു പവന്‍ സ്വര്‍ണം പണിക്കൂലിയും കഴിഞ്ഞ് ലഭിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണം.

Share This Post
Exit mobile version