
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ മത്സ്യം കയറ്റി വന്ന ലോറി കാറിൽ ഇടിച്ച് അപകടം. അപകടത്തിൽ അച്ഛനും മകനും പരിക്കേറ്റു. മേലാറ്റിങ്ങൽ സ്വദേശിയായ സുബിൻ, 14 വയസുള്ള മകൻ സിദ്ധി എന്നിവർക്കാണ് പരിക്കേറ്റത്.
മത്സ്യം കയറ്റി വന്ന ലോറി കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും അടുത്ത പുരയിടത്തിലേക്ക് തെന്നിമാറി വീണു. അപകടത്തിൽ ലോറി ഡ്രൈവർക്കും പരിക്കേറ്റു. മൂന്ന് പേരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
