Press Club Vartha

തിരുവനന്തപുരത്ത് ഗ്യാസ് അടുപ്പിൽനിന്ന് തീ പടർന്ന് യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗ്യാസ് അടുപ്പിൽനിന്ന് തീ പടർന്ന് യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നെയ്യാറ്റിന്കരയിലാണ് സംഭവം. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
മുട്ടയ്ക്കാട് സ്വദേശിയായ സലിലകുമാരി (50) ആണ് മരിച്ചത്. രാവിലെ ചായ ഇടുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. ഗ്യാസ് അടുപ്പിന്റെ അടുത്ത് നിന്ന് പാചകം ചെയ്യുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ഗ്യാസ് ലീക്ക് ആയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
Share This Post
Exit mobile version