Press Club Vartha

തിരുവനന്തപുരത്ത് തേങ്ങ വെട്ടുന്നതിനിടെ കടന്നലിൻ്റെ കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: തേങ്ങയിടാനായി കയറിയ തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂർ സ്വദേശി ആനന്ദൻ (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

വെള്ളല്ലൂർ സ്വദേശിയുടെ സ്വകാര്യ പുരയിടത്തിൽ നിന്നും തേങ്ങ വെട്ടുവാനായി തെങ്ങിന്‍റെ മുകളിൽ കയറിയപ്പോൾ തെങ്ങിൽ കൂടു വച്ചിരുന്ന കൂറ്റൻ കടന്നൽ ആനന്ദനെ കുത്തുകയായിരുന്നു. ദേഹമാസകലം കടന്നൽ കുത്തേറ്റിരുന്നു. ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share This Post
Exit mobile version