Press Club Vartha

മാനസിക ആരോഗ്യം കുറയുന്നു: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

തിരുവനന്തപുരം: ലോക മാനസിക ആരോഗ്യ ദിനമായ ഇന്ന് (10/ 10 / 2025 )വർക്കല ഗവ.ജില്ലാ ആയുർവേദ ആശുപത്രിയിൽ മാനസിക ആരോഗ്യം സംബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഷർമദ് ഖാൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

മാനസിക ആരോഗ്യത്തിന് ശാരീരിക ആരോഗ്യ സംരക്ഷണത്തേക്കാൾ പ്രാധാന്യം നൽകണമെന്നും മാനസിക ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാക്കുന്നുണ്ടെന്നും അതിനുള്ള പരിഹാരങ്ങൾ ആശുപത്രിയിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സൈക്കോളജിസ്റ്റ് ദിവ്യ കൃഷ്ണൻ ക്ലാസ്സെടുത്തു. പ്രതിജ്ഞയും ചൊല്ലി കൊടുത്തു. മാനസികാരോഗ്യത്തിന് ഉപകാരപ്രദമായ യോഗാസനങ്ങൾ യോഗ ഡെമോൺസ്ട്രേറ്റർ ശ്രീനാഥ് പൊതുജനങ്ങൾക്കായി അവതരിപ്പിച്ചു.

Share This Post
Exit mobile version