
കഴക്കൂട്ടം: വനിതാ ഹോസ്റ്റലുകളിലും യുവതികൾ മാത്രം താമസിക്കുന്ന ഇടങ്ങളിലും നഗ്നത പ്രദർശനവും ലൈംഗിക ചേഷ്ടകളും നടത്തുന്ന പ്രതി പിടിയിൽ. കഴക്കൂട്ടം പോലീസാണ് പ്രതിയെ പിടികൂടിയത്. കഴക്കൂട്ടം ആറ്റിൻകുഴി സ്വദേശി വിനോദ് (35)ആണ് അറസ്റ്റിലായത്.
ഐ ടി ജീവനക്കാരികൾ താമസിക്കുന്ന ഹോസ്റ്റലുകളിലും വീടുകളിലും കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ നഗ്നത പ്രദർശനം. കഴിഞ്ഞ കുറച്ചു നാളുകളായി ഇത് തുടരുന്നുണ്ടായിരിന്നു. രാത്രി മുറിയുടെ ജനലും വാതിലും മറ്റും തുറക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.
സ്ത്രീകൾ ഇവരെ കൊണ്ട് പൊറുതി മുട്ടി. പലതവണ പോലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് സ്ഥലത്തേതത്തുമ്പോഴേക്കും ഇവർ ഓടി രക്ഷപ്പെട്ടു കളയും. മാത്രമല്ല സ്ത്രീകളുടെ വസ്ത്രങ്ങളും മോഷണം പോകുന്നത് പതിവ് സംഭവമാണ്. പല സ്ത്രീകളും നാണക്കേട് കാരണം രേഖാമൂലം പരാതിപ്പെടാറില്ല.
ഒരാഴ്ച മുൻപ് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനടുത്ത് വനിതകൾ മാത്രമുള്ള വീട്ടിനു സമീപം എത്തിയ പ്രതിയുടെ വീഡിയോ ചിത്രീകരിച്ച് പോലീസിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് കഴക്കൂട്ടം പൊലീസ് പ്രതിയെ പിടികൂടിയത്. പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
