Press Club Vartha

തിരുവനന്തപുരം ചെമ്പഴന്തിയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശികളായ പ്രമോദ്-സിനി ദമ്പതികളുടെ മകന്‍ ശ്രേയസിനെയാണ് (8) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മണക്കൽ എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ശ്രേയസ്.

മുറിയിലെ ജനാലയിൽ ബെഡ് ഷീറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ട്യൂഷനിടെ ഇരട്ട സഹോദരനായ ശ്രാവണിനൊപ്പം ചേർന്ന് ബഹളം വച്ചതിന് ശ്രേയസിനെ അമ്മ വഴക്കു പറഞ്ഞിരുന്നു. തുടർന്ന് തുടർന്ന് കിടപ്പുമുറിയിൽ കയറി കുട്ടി വാതിൽ അടച്ച്കിടക്കുകയായിരുന്നു.

ഏറെ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.

Share This Post
Exit mobile version