
തിരുവനന്തപുരം: ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് പവന് 400 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 91,000 കടന്നു. പവന് 91,120 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,390 രൂപ നല്‍കണം.
അന്താരാഷ്ട്ര സ്വർണ്ണവില 4,017 ഡോളറിലാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,120 രൂപയാണ്. ഇന്നലെ സ്വര്‍ണവില രാവിലെ പവന് 90000ന് താഴുന്ന നിലയുണ്ടായെങ്കിലും ഉച്ചയോടെ വീണ്ടും സ്വര്‍ണം 90000 കടക്കുകയായിരുന്നു.
ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി സഹിതം ഒരു ലക്ഷം രൂപയിലധികം മുടക്കേണ്ടി വരും. അഞ്ച് ശതമാനത്തോളമാണ് പണിക്കൂലിയായി ഈടാക്കുക. സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ഓരോ ദിവസവും വില കുതിച്ചുയരുകയായിരുന്നു.
