Press Club Vartha

തിരുവനന്തപുരം കൂൺ കഴിച്ചതിന് പിന്നാലെ ആറു പേർക്ക് ശാരീരിക അസ്വാസ്ഥ്യം

തിരുവനന്തപുരം: തിരുവനന്തപുരം കൂൺ കഴിച്ചതിന് പിന്നാലെ ആറു പേർക്ക് ശാരീരിക അസ്വാസ്ഥ്യം. തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം. ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുമല കാരിക്കുഴി ആദിവാസി സെറ്റിൽമെൻ്റിലെ മോഹന്‍ കാണി, ഭാര്യ സാവിത്രി, മകന്‍ അരുണ്‍, അരുണിന്റെ ഭാര്യ സുമ, മക്കളായ അനശ്വര അഭിഷേക് എന്നിവർക്കാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

വനത്തിൽ നിന്ന് ശേഖരിച്ച കൂണാണ് ഇവർ കുടുംബം പാചകം ചെയ്തു കഴിച്ചത്. ഇതിന് പിന്നാലെയാണ് ഇവർക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് പേരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് വിവരം.

 

Share This Post
Exit mobile version