Press Club Vartha

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരി അദ്വൈതയ്ക്ക് ചികിത്സ സഹായവുമായി എം എ യൂസഫ് അലി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരി അദ്വൈതയ്ക്ക് ചികിത്സ സഹായവുമായി എം എ യൂസഫ് അലി. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി പത്തുലക്ഷം രൂപ നൽകും. കരയുമ്പോൾ കണ്ണുകൾ പുറത്തേക്ക് തള്ളി വരുന്ന രോഗമാണ് അദ്വൈതക്ക്.

നെയ്യാറ്റിന്‍കര വെണ്ണപ്പകല്‍ സ്വദേശിയായ സായികൃഷ്ണന്റെയും സജിനിയുടെയും മകളായ കൊച്ചു അദ്വൈതയാണ് കരയുമ്പോള്‍ കണ്ണുകള്‍ പുറത്തേക്ക് വരുന്ന അപൂര്‍വ രോഗം ബാധിച്ചത്. കുട്ടിയുടെ കാഴ്ചശക്തിയും ഗുരുതരമായി തകരാറിലാണ്. കുട്ടി ഉറങ്ങുമ്പോള്‍ ഒഴികെ എല്ലായ്പ്പോഴും കണ്ണുകള്‍ ബാന്‍ഡേജ് ചെയ്തിരിക്കും.

ബാൻഡെജിന് ഇടയിലൂടെയാണ് ഈ കുഞ്ഞ് കാഴ്ചകൾ കാണുന്നത് പോലും. കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേക്കു വരുന്ന അവസ്ഥയാണ് കുഞ്ഞിന്. സമാനരോഗം ബാധിച്ചിരുന്ന അദ്വൈതയുടെ ഇരട്ടസഹോദരി അര്‍ത്ഥിത ചൊവ്വാഴ്ച മരിച്ചു. ഇതിന്റെ വേദനയിൽ നിന്നും കരകയറിയിട്ടില്ല ആ മാതാപിതാക്കൾ.

ഈ അപൂർവ രോഗം ചികിത്സയിലൂടെ മാറ്റാൻ കഴിയുമെന്ന് ആണ് ഡോക്ടർ പറയുന്നത്. മൂന്നു ശസ്ത്രക്രിയ നടത്തിയാല്‍ കുഞ്ഞിന്റെ ആരോഗ്യം വീണ്ടെടുക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അദ്വൈതയുടെ അവസ്ഥ സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് യൂസഫ് അലിയുടെ ഇടപെടൽ.

Share This Post
Exit mobile version